Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honey M. Varghese

ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​ന് സ്ഥ​ലം​മാ​റ്റം

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച എ​റ​ണാ​കു​ളം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​നെ സ്ഥ​ലം​മാ​റ്റി. ആ​ല​പ്പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്കാ​ണ് നി​യ​മ​നം.

ആ​ല​പ്പു​ഴ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യി​രു​ന്ന കെ.​കെ. ബാ​ല​കൃ​ഷ്ണ​നെ എ​റ​ണാ​കു​ളം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യാ​യും, തൊ​ടു​പു​ഴ കോ​ട​തി​യി​ലെ പി.​എ​സ്. ശ​ശി​കു​മാ​റി​നെ തൃ​ശൂ​രി​ലേ​ക്കും മാ​റ്റി നി​യ​മി​ച്ചി​ട്ടു​ണ്ട്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കു​റ്റ​മു​ക്ത​രാ​ക്കി വി​ധി പ്ര​സ്താ​വി​ച്ച​തി​ന് പി​ന്നാ​ലെ ഹ​ണി എം. ​വ​ർ​ഗീ​സി​ന് നേ​രെ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കേ​ര​ള ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു.

ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു സാ​ധാ​ര​ണ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ കാ​ണു​ന്ന​ത്.
ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ബാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​നി പു​തി​യ ജ​ഡ്ജി​യാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക.

Latest News

Corehub Up